നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍  അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം- നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ചിലര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം ചെളിവാരിയെറുന്നത് നിര്‍ത്തണം. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം. നാട്ടില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തു വിലകൊടുത്തും തടയുകയാണ് തങ്ങളെ പോലുള്ള രാഷ്ട്രീയനേതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News