ജമ്മു- താനും ഒരു കശ്മീരി പണ്ഡിറ്റ് ആണെന്നും സമുദായത്തിന്റെ വേദന തനിക്ക് മനസ്സിലാകുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'കശ്മീരി പണ്ഡിറ്റുകളായ എന്റെ സഹോദരങ്ങള്‍ക്ക് സഹായം ചെയ്തു കാണിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ കളവ് പറയാറില്ല,' ജമ്മുവില്‍ ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞു. ഒരു സംഘം കശ്മീരി പണ്ഡിറ്റുകള്‍ എന്നെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. അവരുമായി സംസാരിക്കുമ്പോഴാണ് താനും ഒരു കശ്മീരി പണ്ഡിറ്റ് ആണെന്ന് കാര്യം ഓര്‍ത്തത്. തന്റെ കുടുംബം കശ്മീരി പണ്ഡിറ്റുകളായിരുന്നെന്നും രാഹുല്‍ പറഞ്ഞു. ജമ്മു കശ്മീരിന്റെ സമ്മിശ്രസംസ്‌ക്കാരം തകര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുകയാണെന്നും ഈ രണ്ടു സംഘടനകളും ഇവിടുത്തെ ജനങ്ങള്‍ക്കിടയിലെ സ്‌നേഹവും സാഹോദര്യവും നശിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ജയ് മാതാ ദീ എന്ന വിളികളോടെയാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ജമ്മുവിലെത്തിയ രാഹുല്‍ വൈഷ്‌ണോ ദേവി ക്ഷേത്രവും സന്ദര്‍ശിച്ചു. കിലോമീറ്ററുകള്‍ നടക്കുന്ന തീര്‍ത്ഥാടകര്‍ക്കൊപ്പം കാല്‍നടയായി രാഹുല്‍ പോകുന്ന വിഡിയോകളും കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു.
#WATCH | Congress leader Rahul Gandhi exhorts party workers to chant 'Jai Mata Di' at office bearers gathering in Jammu city of Jammu and Kashmir pic.twitter.com/DV91VuwgH6
— ANI (@ANI) September 10, 2021






