വീണ്ടും കോവിഡ് രോഗിയുടെ മൃതദേഹം മാറി  നല്‍കി; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം

ആലപ്പുഴ- ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും വീഴ്ച; കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാറിനല്‍കി. ഇതേച്ചൊല്ലി ആശുപത്രി വളപ്പില്‍ രാത്രിയില്‍ സംഘര്‍ഷം. കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കതില്‍ രമണന്റെ (70) മൃതദേഹമാണു ചേര്‍ത്തല സ്വദേശി കുമാരന്റെ ബന്ധുക്കള്‍ക്കു കൈമാറിയത്.
ഇരുവരും കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് ഏഴരയോടെ ചേര്‍ത്തലയില്‍ കൊണ്ടുപോയ മൃതദേഹം കുമാരന്റേതല്ലെന്നു തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ രാത്രി പത്തു മണിയോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നാലുദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമണന്‍ ഇന്നലെ വൈകിട്ട് 3ന് ആണു മരിച്ചത്. മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കള്‍ തുടര്‍ച്ചയായി ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നതിനിടെയാണ് ചേര്‍ത്തല സ്വദേശികള്‍ ആശുപത്രിയില്‍ തിരികെയെത്തിയത്. കുമാരന്റെ മൃതദേഹം അപ്പോഴും കോവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്നു. രാത്രി ഈ മൃതദേഹവും വിട്ടുനല്‍കി.
 

Latest News