VIDEO സ്ത്രീകള്‍ പ്രസവിച്ചാല്‍ മതി, മന്ത്രിയാകേണ്ടെന്ന് താലിബാന്‍

കാബൂള്‍- സ്ത്രീകള്‍ മന്ത്രിമാരാകേണ്ടതില്ലെന്നും അവര്‍ പ്രസവിച്ചാല്‍ മതിയെന്നും താലിബാന്‍ വക്താവ് സയ്ദ് സെക്‌റുല്ല ഹാശിമി അഫ്ഗാന്‍ വാര്‍ത്താ ചാനമായ തൊലു ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താലിബാന്‍ രൂപീകരിച്ച പുതിയ ഇടക്കാല അഫ്ഗാന്‍ സര്‍ക്കാരില്‍ വനിതാ മന്ത്രിമാരില്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ ഉത്തരം നല്‍കിയത്. താലിബാന്‍ വക്താവ് ഇതു പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

'ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ കഴിയില്ല. അത് താങ്ങാനാകാത്ത ഭാരം അവളുടെ ചുമലില്‍ വച്ചുകൊടുക്കുന്ന പോലെയാണ്. മന്ത്രിസഭയില്‍ ഒരു വനിത ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. അവര്‍ പ്രസവിച്ചാല്‍ മതി. പ്രതിഷേധിക്കുന്ന സ്ത്രീകളുടെ അഫ്ഗാനിലെ സ്ത്രീകളെയെല്ലാം പ്രതിനിധീകരിക്കുന്നവരുമല്ല,' താലിബാന്‍ വക്താവ് പറഞ്ഞു. 

സ്ത്രീകള്‍ സമൂഹത്തിന്റെ പകുതിയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവരെ അങ്ങനെ പരിഗണിക്കുന്നില്ല എന്നായിരുന്നു ഹാശിമിയുടെ മറുപടി. ഏങ്ങനെയാണ് പകുതിയാകുന്നതെന്നും ഇത് ദുര്‍വ്യാഖ്യാനമാണെന്നും അദ്ദേഹം മറുപടി നല്‍കി. പകുതി എന്നത് ഇവിടെ അര്‍ത്ഥമാക്കുന്നത് അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നു എന്നു മാത്രമാണ്. അതിലപ്പുറം ഒന്നുമില്ല. അവളുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് നിങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ മാധ്യമങ്ങളും യുഎസും അഫ്ഗാനിലെ പാവ സര്‍ക്കാരും ഓഫീസുകള്‍ ചെയ്തത് വേശ്യാവൃത്തി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. 

Latest News