നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരപീഡനം; യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റിയിറക്കി

മുംബൈ -  നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തില്‍ 34കാരിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.  പ്രതിയായ മോഹന്‍ ചൗഹാനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒരു യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം വെള്ളിയാഴ്ച രാവിലെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നത്.  സ്ഥലത്തെത്തിയ പോലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ വാഹനത്തിനുള്ളില്‍നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

Latest News