ആളുകൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കരുത്-ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം- ജനങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാർക്കോട്ടിക് ജിഹാദ് എന്നത് ആദ്യമായി കേൾക്കുന്നതാണ്. നാർക്കോട്ടിക് എന്നത് ഏതെങ്കിലും മതത്തിന്റെ പ്രശ്‌നമല്ല. അത് തടയാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. നാർക്കോട്ടിക്കിന്റെ നിറം സാമൂഹ്യവിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ബിഷപ്പ് എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. അദ്ദേഹം പറയാൻ ഇടയായ സഹചര്യവും വ്യക്തമല്ല. ആളുകൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News