മഥുരയിലും വൃന്ദാവനിലും മാംസവില്‍പന നിരോധിച്ചു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസ വില്‍പ്പനയും നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗണേശ് ചതുര്‍ഥിയുടെ ഭാഗമായാണ് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മഥുര - വൃന്ദാവന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീര്‍ഥാടന കേന്ദ്രമാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. 22 വാര്‍ഡുകളാണ് ഈ പ്രദേശത്ത് ഉള്ളത്.

മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കുമെന്ന് നേരത്തെ തന്നെ യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ മദ്യവും മാംസവും വില്‍പ്പന നടത്തുന്നവര്‍ മറ്റു ജോലികളിലേക്ക് തിരിയണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധുരയിലും വൃന്ദാവനിലും മദ്യവും മാംസവും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

 

Latest News