റിയാദ് - റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാണെന്ന് ട്വിറ്ററിലെ ഒഫീഷ്യൽ അക്കൗണ്ട് വഴി റിയാദ് എയർപോർട്ട് അറിയിച്ചു. വിമാനത്താവളത്തിലെ മുഴുവൻ ടെർമിനലുകളിലും അനുബന്ധ സൗകര്യങ്ങളിലും ഇന്റർനെറ്റ് ലഭിക്കും. വിമാനത്തിൽ കയറുന്നതു വരെ എല്ലാവർക്കും വൈ-ഫൈ സംവിധാനത്തിൽ സൗജന്യ ഇന്റർനെറ്റ് പ്രയോജനപ്പടുത്താവുന്നതാണ്. കെ.കെ.ഐ.എ ഫ്രീ വൈ-ഫൈ നെറ്റ്‌വർക്ക് തെരഞ്ഞെടുത്ത് വ്യവസ്ഥകളും നിബന്ധനകളും അംഗീകരിച്ചാണ് ഉയർന്ന വേഗതയിലുള്ള ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്തേണ്ടതെന്നും കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് പറഞ്ഞു.