Sorry, you need to enable JavaScript to visit this website.

കോഴിക്കോട് മിഠായിത്തെരുവിൽ തീപ്പിടുത്തം

കോഴിക്കോട്:  കോഴിക്കോട് മിഠായിത്തെരുവിൽ തീപ്പിടുത്തം. മൊയ്തീൻ  പള്ളിയുടെ എതിർവശം ഒയാസിസ് .കോംപൗണ്ടിനടുത്ത് വികെഎം ബിൽഡിങ്ങിന്റെ രണ്ടാം നിലയിലാണ് തീപ്പിടിച്ചത്. പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ സൂക്ഷിച്ചിരുന്ന ​ഗോഡൗൺ ആണിത്. ഉച്ചയ്ക്കു ശേഷമാണ് അ​ഗ്നിബാധയുണ്ടായത്. അഞ്ചോളം ഫയർഫോഴ്സ് യൂനിറ്റുകളെത്തി തീ അണച്ചു. ആളപായമില്ല. നേരത്തെ വർഷങ്ങൾക്ക് മുൻപ് പടക്ക കടയിൽ തീ പിടിച്ച് അനേകം പേർ മരണപ്പെട്ട റോഡിലാണ് ഇപ്പോഴും തീപിടുത്തമുണ്ടായത്.

അടച്ചിട്ടിരുന്ന കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടവർ വിവരമറിയിച്ചതനുസരിച്ചാണ് ഫയർഫോഴ്സ് യൂനിറ്റുകളെത്തിയത്. തീപ്പിടുത്ത കാരണം വ്യക്തമല്ല

Latest News