എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റിൽ, ഹരിതയുടെ പരാതിയിൽ

കോഴിക്കോട്-എം.എസ്.എഫ് വനിതാവിഭാഗമായ ഹരിതയുടെ പരാതിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റിൽ. കോഴിക്കോട് ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലാണ് നവാസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹരിത നൽകിയ പരാതിയിൽ മൊഴി നൽകാനും വിശദാംശങ്ങൾ ശേഖരിക്കാനുമാണ് നവാസിനെ പോലീസ് വിളിപ്പിച്ചത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
 

Latest News