അങ്കമാലി- മൂക്കന്നൂരിലെ ഒരു ലോഡ്ജിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി .പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ സി പി ഒ ആയി ജോലി ചെയ്യുന്ന മുളംതുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസു (32)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏറെ വൈകിയും മുറി തുറക്കാതെ വന്നപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് രാഹുൽ വാസുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല






