തിരുവനന്തപുരം- സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് ഡി.ജി.പി ജേക്കബ് തോമസ്. മദ്യം കുടിപ്പിച്ചും വിറ്റഴിച്ചും ലോട്ടറിയിൽ ചൂതാട്ടം നടത്തിയും വരുമാനം വർധി പ്പിക്കുന്നതാണോ സംസ്ഥാനത്തിന്റെ സുസ്ഥിര വികസന നയത്തിന്റെ അടിസ്ഥാനമെന്ന്, അത് പ്രസംഗിച്ചു നടക്കുന്നവർ വ്യക്തമാക്കണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. കേരള മദ്യനിരോധന സമിതിയുടെ ലഹരി വിമുക്ത ജ്യോതി 2018 ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി നടത്തിയവരെ വീണ്ടും ജയിപ്പിക്കുകയും, അവർ നയം തീരുമാനിക്കുകയും ചെയ്യുന്നിടത്തോളം കാലം മദ്യന യം മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് മദ്യമാഫിയയാണ്. ആരെ വളയ്ക്കണം, ആരെ ഒടിക്കണമെന്ന് തീരുമാനിക്കാനു ള്ള ധൈര്യം അവർക്ക് ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനമാണ് മദ്യത്തിനുള്ളത്. തൊട്ടടുത്ത് നിൽക്കുന്നത് ലോട്ടറിയാണ്. വിദ്യാലയങ്ങൾക്കും ദേവാലയങ്ങൾക്കും മേലെയാണോ മദ്യശാലകൾ എന്ന ചോദ്യവും വളരെ പ്രസക്തമാണ്. മദ്യം വരുമാനവും ആഘോഷവും മരുന്ന് വ്യവസായവും നയവും അഴിമതിയുമായ അവസ്ഥയാണ്. എന്ത് ആഘോഷം നടത്തിയാലും മദ്യം അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. മദ്യ ശാലകളിൽ അനവധി പേർ തൊഴിലെടുക്കുന്നതിന്റെ പേരിൽ മദ്യം തൊഴിലുമാണ്. തൊഴിലിന്റെ ഭാഗമായി കള്ള് മദ്യമല്ലാതായി മാറി. മദ്യം നയമായി മാറുമ്പോൾ ഏത് പ്രായം മുതൽ ആകാം, എവിടെയൊക്കെ വിൽ ക്കാം, വിൽക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ നയത്തിന്റെ ഭാഗമായി വരുന്നു ണ്ട്. വ്യവസായമെന്ന നിലയിൽ വ്യവസായശാലകളും മറ്റും മദ്യം ഉണ്ടാക്കാനായി ഉണ്ട്.
അഴിമതിയിലും മദ്യത്തിന് പങ്കുണ്ടെന്നു നാം കണ്ടതാണ്. മദ്യം പ്രധാന വരുമാന മാർഗമല്ലാതായി മാറണമെങ്കിൽ മെച്ചപ്പെട്ട മറ്റു വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകണം. എന്നാൽ മാത്രമേ മദ്യത്തിന്റെ പ്രധാന സ്ഥാനം ഇല്ലാതാവുകയുള്ളു. 25 വർഷ ങ്ങൾക്കു മുമ്പ് ഒരു പൊലീസ് സ്‌റ്റേഷനിൽ വന്ന ഫോൺ കോളിന്റെ അടിസ്ഥാ നത്തിൽ ഒരു ഡിസ്റ്റിലറിയിലെ രണ്ടു ലോഡ് വ്യാജ മദ്യം പിടികൂടാൻ പോയി. ഡിസ്റ്റിലറിയുടെ അടുത്തെത്താറായപ്പോൾ സംഘത്തിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെട്ടു. സി.ഐ ധൈര്യപൂർവം മുന്നോട്ട് പോയി വ്യാജ മദ്യം പിടികൂടി. പിന്നീട് അദ്ദേഹത്തിന് യൂണിഫോം ഇടേണ്ടിവന്നിട്ടില്ല. ഉടനെ സ്ഥലം മാറ്റി. തുടർന്നങ്ങോട്ട് പല തേങ്ങാ മാങ്ങ വകുപ്പുകളിലും ജോലി നോക്കേണ്ടിവന്നു. ഓടി രക്ഷപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥൻ പല ഉന്നത സ്ഥാനങ്ങളും അലങ്കരിച്ചു. ലഹരി മുക്ത കേരളത്തിനായി പല പദ്ധതികളും നട ത്തിയെങ്കിലും ഒന്നും മുന്നോട്ട് പോയില്ലെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.