ആറ്റിങ്ങൽ- വെള്ളം ചോദിച്ച് വീട്ടിലെത്തി വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. അഴൂർ ചിലമ്പിൽ പറകോണം ചരുവിളവീട്ടിൽ അനീഷ് (24) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 20ന് ഉത്രാട ദിനത്തിലായിരുന്നു സംഭവം.
കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ഇയാൾ വീട്ടിനുള്ളിൽ കയറി 64 കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീ നിലവിളിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.
ഒളിവിൽപോയ പ്രതിയെ വെമ്പായത്തിന് സമീപമുള്ള ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






