Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 3,80,646 ആയി കുറഞ്ഞു

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 34,973 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. അതേസമയം ആക്ടീവ് കേസുകള്‍ 3,80,646 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,31,74,954 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
പുതുതായി 260 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 4,42,009 ആയി വര്‍ധിച്ചു.
മൊത്തം രോഗബാധയുടെ 1.18 ശതമാനം മാത്രമാണ് നിലവില്‍ ആക്ടീവ് കേസുകള്‍. കോവിഡ് രോഗമുക്തിയുടെ ദേശീയ ശരാശരി 97.49 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 2,968 ആക്ടീവ് കേസുകള്‍ കുറഞ്ഞു.
വ്യാഴാഴ്ച 17,87,611 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 53,86,04,854 ടെസ്റ്റുകളാണ് നടത്തിയത്.
പ്രതിദിന കോവിഡ് പോസിറ്റീവിറ്റി നിരക്ക് 1.96 ശതമാനമാണ്. കഴിഞ്ഞ 11 ദിവസമായി ഇത് മൂന്ന് ശതമാനത്തില്‍ താഴെയാണ്.

 

Latest News