സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍  നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി- സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാര്‍ശ ചെയ്യുന്നില്ല. എന്നാല്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത് അഭികാമ്യം ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പല രാജ്യങ്ങളും കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട് എന്നാല്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും അത്തരം നിര്‍ദേശങ്ങള്‍ വന്നിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ വ്യക്തമാക്കി.രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്.  വ്യാപനം കുറയ്ക്കാന്‍ ആഘോഷങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിന്‍ സമ്പൂര്‍ണ സുരക്ഷ നല്‍കുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Latest News