ജിദ്ദയിൽ തേഞ്ഞിപ്പലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ- തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) ഷറഫിയയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഷറഫിയ കേന്ദ്രീകരിച്ച് വാനിൽ പച്ചക്കറി സെയിൽസ് നടത്തി വരികയായിരുന്നു. കോടമ്പാട്ടിൽ വീട്ടിൽ പരേതരായ കുഞ്ഞാലൻകുട്ടിയുടെയും മറിയകുട്ടിയുടെയും മകനാണ്. ഏഴു മാസം മുൻപായിരുന്നു മകളുടെ വിവാഹം. മകളുടെ വിവാഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യും.
 

Latest News