200 പേര്‍ ഖത്തര്‍ വിമാനത്തില്‍ കാബൂള്‍ വിട്ടു, യു.എസ് പിന്‍വാങ്ങിയ ശേഷം ആദ്യം

കാബൂള്‍- അമേരിക്ക പിന്‍വാങ്ങിയ ശേഷം ആദ്യമായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്ന് 200 പേരെ കൂടി ഒഴിപ്പിച്ചു. വ്യാഴം ഉച്ചക്ക് ശേഷമാണ് 200 പേരുമായി ഖത്തര്‍ എയര്‍വേസ് വിമാനം കാബൂള്‍ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്നത്.
യു.എസിന്റെ നേതൃത്വത്തില്‍ നടന്ന ഒഴിപ്പിക്കല്‍ അവസാനിച്ച ഓഗസ്റ്റ് 30 നുശേഷം ആദ്യമായാണ് അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ വിദേശികളുമായി വിമാനം കാബൂള്‍ വിടുന്നത്.
യു.എസ് വിദേശകാര്യവകുപ്പില്‍നിന്ന് രാവിലെ വിളിച്ച് എയര്‍പോര്‍ട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു കുടുംബസമേതം വിമാനത്തില്‍ തിരിച്ച യു.എസ്- അഫ്ഗാന്‍ പൗരന്‍ പറഞ്ഞു.

 

Latest News