VIDEO ഈ കാറിന്റെ ഉടമ ശരിക്കും ജീനിയസാണ്, വീഡിയോ കണ്ടാലറിയാം

ഹൈദരാബാദ്- വെള്ളപ്പൊക്കത്തില്‍ കാര്‍ ഒലിച്ചു പോകാതിരിക്കാന്‍ വീടിന്റെ മുകളിലെ തൂണില്‍ കയര്‍ കൊണ്ട് കെട്ടിയിട്ട വീഡിയ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കനത്ത മഴയും പ്രളയവും കനത്ത വിള നാശം വിതച്ച തെലങ്കാനയിലാണ് സംഭവം.
കാര്‍ ഒലിച്ചുപോകുമെന്ന് ഭയന്ന് വീടിന്റെ മുകളിലെ തൂണില്‍ കയര്‍ കൊണ്ട് ബന്ധിച്ചിരിക്കുന്നതാണ് വീഡിയോ. രാജണ്ണ ജില്ലയിലെ ശാന്തിനഗറില്‍ തുടര്‍ച്ചയായി പെയ്ത മഴ വെള്ളക്കെട്ടിനു കാരണമായിരുന്നു. കാറിന്റെ ഉടമ ജീനിയസാണെന്ന കമന്റുകളോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങള്‍ കീഴടക്കി.
കെട്ടിത്തൂക്കുന്നതിനു പകരം കാര്‍ തള്ളി ടെറസില്‍ കയറ്റി പാര്‍ക്ക് ചെയ്താലും മതിയെന്നാണ് ഒരാളുടെ കമന്റ്.

 

 

Latest News