Sorry, you need to enable JavaScript to visit this website.

ഗ്യാന്‍വാപി മസ്ജിദില്‍ ഖനനം നടത്താനുളള നീക്കത്തിന് സ്റ്റേ

പ്രയാഗ്‌രാജ്-  ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടത്താനുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നീക്കം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഖനനം നടത്തുന്നതിന് എ.എസ്.ഐക്ക് അനുമതി നല്‍കിയ വരാണസി സിവില്‍ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
1947 ഓഗസ്റ്റ് 15നു മുമ്പ് നിലവിലുള്ള ആരാധാനാലയങ്ങളൊന്നും തന്നെ മാറ്റാന്‍ പാടില്ലെന്ന 1991 ലെ ആരാധനാലയ നിയമം പരിഗണിക്കാതെയാണ് സര്‍വേ നീക്കമെന്ന് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.
അലഹബാദ് ഹൈക്കോടതി തന്നെ ഈ വിഷയത്തില്‍ വിധിതീര്‍പ്പ് മാറ്റിവെച്ചിരിക്കെയാണ് പ്രാദേശിക കോടതിയുടെ ഉത്തരവെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

 

Latest News