Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് മരണം തടയുന്നതില്‍ 96.6 ശതമാനം ഫലപ്രദമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് കുത്തിവെപ്പെടുത്താല്‍ തന്നെ കോവിഡ് മൂലമുള്ള മരണം തടയാമെന്ന് കേന്ദ്ര സര്‍ക്കാര്‍. മരണം തടയുന്നതില്‍ ഒരു ഡോസ് 96.6 ശതമാനവും രണ്ട് ഡോസുകള്‍ 97.5 ശതമാനവും ഫലപ്രദമാണെന്ന് ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. വാക്‌സിന്‍ മരണം തടയുന്നുവെന്നും ഈ വൈറസിനെതിരായ ഏറ്റവും പ്രധാന പ്രതിരോധം വാക്‌സിന്‍ ആണെന്നും ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി. കെ പോള്‍ പറഞ്ഞു.

വാക്‌സിന്‍ ലഭ്യമാണെന്നും എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു ഡോസ് സ്വീകരിക്കുന്നതോടെ കോവിഡ് ബാധിച്ച് മരിക്കില്ലെന്ന് ഉറപ്പിക്കാം. രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് വരാം. എന്നാല്‍ ഇത് മരണകാരണമാകില്ല. ആശുപത്രിയില്‍ കിടക്കേണ്ട സാഹചര്യവും വളരെ അപൂര്‍വമായിരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. കോവിഡിനൊപ്പം ഡെങ്കി പനിയും പടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡെങ്കി പനിക്ക് വാക്‌സിന്‍ ഇല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

Latest News