Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസിൽ

കണ്ണൂർ- കണ്ണൂർ സർവകലാശാല പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ പി.ജി മൂന്നാം സെമസ്റ്റർ സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി. ആർ.എസ്.എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നും ആരോപിച്ച് വിദ്യാർഥികൾ രംഗത്തെത്തി. വി.ഡി സവർക്കറുടെ ആരാണ് ഹിന്ദു, എം.എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ്,  ബൽരാജ് മധോകിന്റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ എന്നീ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയത്. 
രാജ്യത്തിന്റെ ശത്രുക്കൾ മുസ്്‌ലിംകളും ക്രിസ്ത്യാനികളും ആണെന്ന വർഗീയ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയത്. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയർത്തുമെന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി. 
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് എം.എ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്‌സാണ് ഇത്. ബ്രണ്ണനിലെ അധ്യാപകർ തന്നെ സിലബസ് തയ്യാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേ സമയം എല്ലാ കാര്യങ്ങളും പഠിക്കണം എന്നാണ് കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ എം.കെ ഹസൻ പ്രതികരിച്ചത്. 

Latest News