Sorry, you need to enable JavaScript to visit this website.

VIDEO അസമില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി; ഒരു മരണം, നിരവധി പേരെ കാണാതായി

ഗുവാഹത്തി- അസമിലെ ജോര്‍ഹട്ടില്‍ ബ്രഹ്‌മപുത്ര നദിയില്‍ രണ്ട് ബോട്ടുകള്‍ തമ്മില്‍ കുട്ടിയിടിച്ച് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണായി. 42 പേരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ബോട്ടുകളിലായി നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു എന്നും റിപോര്‍ട്ടുണ്ട്. ഒരു ബോട്ട് ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ് മുങ്ങി. നിരവധി പേരെ കാണാനില്ലെന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ യാത്രക്കാരുടേയും കാണാതായവരുടേയും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ബുധനാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടമുണ്ടായത്. മാജുലിയിലെ ഒരു കോളെജില്‍ അധ്യാപികയായ പരമിത ദാസ് ആണ് അപകടത്തില്‍ മരിച്ചത്. ഇവരെ രക്ഷ്‌പ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

Latest News