ചന്ദ്രിക ജീവനക്കാര്‍ സൂചനാ സമരം നടത്തി 

കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുമ്പില്‍ ജീവനക്കാരുടെ ധര്‍ണ. 

കോഴിക്കോട്- ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ചന്ദ്രികയിലെ ജീവനക്കാര്‍ കോഴിക്കോട്ടെ ആസ്ഥാന മന്ദിരത്തിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. മൂന്ന് മാസമായി ചന്ദ്രികയില്‍ ശമ്പള വിതരണം മുടങ്ങിയിട്ട്. ലീഗ് നേതൃത്വത്തിന്റെ മുമ്പില്‍ വിഷയം അവതരിപ്പിച്ചിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇന്ന് സൂചന സമരം നടത്തിയത്. പ്രശ്‌ന പരിഹാരം വൈകുകയാണെങ്കില്‍ ശക്തമായ സമരമാരംഭിക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. 

Latest News