ന്യൂദല്‍ഹി- കോവിഡ് രോഗിയുടെ ചികിത്സക്ക് 1.8 കോടി രൂപ ഈടാക്കിയ ദല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റല്‍ വിവാദത്തില്‍. ആശുപത്രി അധികൃതരോട് കൃത്യമായ വിശദീകരണം ചോദിക്കണമെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് നാല് മാസം ആശുപത്രിയില്‍ കഴിഞ്ഞ രോഗിയുടെ ബില്ലാണ് 1.8 കോടി.
പ്രമേഹ രോഗിയായിരുന്നുവെന്നും പല അവയവങ്ങളിലും അണുബാധ ഉണ്ടായിരുന്നുവെന്നും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം നഷ്ടമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.