മുംബൈ- ഭാര്യയില്‍നിന്ന് വിവാഹമോചനം നേടുന്നതിന് ഭാര്യയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ മുംബൈയില്‍നിന്ന് മുങ്ങിയ പ്രതിയെ ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയില്‍നിന്നാണ് പോലീസ് പിടികൂടിയത്.
യുവതിയുടെ അശ്ലീല വീഡിയോ ഭര്‍ത്താവിന് കൈമാറിയ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം ലഭിക്കാതിരുന്നതോടെ ഇയാള്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു നല്‍കി. പിന്നീട് വിവാഹമോചനം ലഭിക്കാനായി ഭര്‍ത്താവ് ഈ വീഡിയോ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നുപോലീസ് പറഞ്ഞു.