ജലീല്‍ മറ്റൊരു അബ്ദുള്ളക്കുട്ടി- സി.പി. ജോണ്‍

തിരുവനന്തപുരം- സഹകരണ മേഖലയില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് ഇ.ഡിയെ ക്ഷണിച്ചു വരുത്തുന്ന കെ.ടി ജലീലിന്റെ നടപടി അത്യന്തം അപലപനീയമെന്ന് സി.എം.പി. കെ.ടി ജലീലിന്റെ പ്രവൃത്തി കാണുമ്പോള്‍ മറ്റൊരു അബ്ദുള്ളക്കുട്ടിയായി മാറുകയാണോ എന്ന് സി.എം.പി സംശയിക്കുന്നതായി സി.പി ജോണ്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ ഇല്ലാതാക്കാന്‍, ആര്‍.എസ്.എസിനെ സുഖിപ്പിക്കുന്നതിന് വേണ്ടിയാണ് ലീഗ് നേതാക്കള്‍ക്കെതിരായി കെ.ടി ജലീല്‍ നിഴല്‍ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ ഇന്ത്യയും കേരളവും ഗുരുതരമായി കൃത്യവിലോപം കാണിച്ചുവെന്ന് സി.പി ജോണ്‍ പറഞ്ഞു.

 

Latest News