Sorry, you need to enable JavaScript to visit this website.

വെള്ളത്തിലേക്കു വീണ സംവിധായകനെ രക്ഷിക്കാന്‍ ചാടിയ റഷ്യന്‍ മന്ത്രി പാറയില്‍ തലയിടിച്ച് മരിച്ചു

മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടി്‌ന്റെ മുന്‍ അംഗരക്ഷനും ഉറ്റസുഹൃത്തുമായ മന്ത്രി യെവ്്‌ജെനി സിനിചേവ് (55) അപകടത്തില്‍ മരിച്ചു. റഷ്യയുടെ അത്യഹിത കാര്യ മന്ത്രിയായ സിനിചേവ് അദ്ദേഹത്തിന്റെ വകുപ്പ് ഉത്തരധ്രുവ മേഖലയിലെ നോറില്‍സ്‌കില്‍ നടത്തുന്ന അഭ്യാസ, ഡോക്യുമെന്ററി ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. സംഘത്തിലുണ്ടായിരുന്ന പ്രമുഖ സംവിധായകന്‍ അലെക്‌സാണ്ടര്‍ മെല്‍നിക് ഇവിടെ ഷൂട്ടിങ് ലൊക്കേഷന്‍ പരിശോധിക്കുന്നതിനിടെ താഴെ വെള്ളത്തിലേക്ക് തെന്നി വീണപ്പോള്‍ രക്ഷിക്കാനായി മന്ത്രി സിനിചേവ് എടുത്തു ചാടുകയായിരുന്നു. തള്ളിനില്‍ക്കുന്ന ഒരു പാറയില്‍ തലയിടിച്ചാണ് മന്ത്രി മരിച്ചതെന്നും റിപോര്‍ട്ടുണ്ട്. സംഭവത്തില്‍ സംവിധായകന്‍ മെല്‍നികും മരിച്ചു. 

2006 മുതല്‍ 2015 വരെ സിനിചേവ് പുടിന്റെ പേഴ്‌സനല്‍ സെക്യൂരിറ്റി ചുമതലക്കാരനായിരുന്നു. പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 2018ലാണ് സിനിചേവിനെ റഷ്യയിലെ അത്യഹിതകാര്യ മന്ത്രിയായി നിയമിച്ചത്. സോവിയറ്റ് കാലത്ത് കെജിബി ഓഫീസറായാണ് കരിയറിന്റെ തുടക്കം.
 

Latest News