Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം 

ചെന്നൈ- കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗദി നിയമത്തിനെതിരെ തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയുടെ ഭരണഘടന വ്യക്തമാക്കുന്ന മതനിരപേക്ഷ തത്വങ്ങള്‍ക്ക് എതിരാണ് ഈ നിയമമെന്നും ഇത് ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദ അന്തരീക്ഷത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.

വ്യവസ്ഥാപിത ജനാധിപത്യ തത്വങ്ങള്‍ അനുസരിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളുടെ അഭിലാഷങ്ങളും ആശങ്കകളും കണക്കിലെടുത്തു വേണം രാജ്യത്ത് ഭരണം മുന്നോട്ടു പോകേണ്ടത്. പക്ഷേ, പൗരത്വ ഭേദഗതി നിയമം പാസാക്കിയത് അഭയാര്‍ത്ഥികളുടെ ദുരിതം കണക്കിലെടുക്കാതെയാണ്. ഊഷ്മള പിന്തുണ നല്‍കേണ്ടതിനു പകരം അവരുടെ മതവും ജന്മദേശവും നോക്കി വിവേചനം കാട്ടുകയാണ്- സ്റ്റാലിന്‍ പറഞ്ഞു. ഈ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെട്ടു. 

പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ, ബിജെപി അഗംങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Latest News