Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ  പരിധിയില്‍ കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍

ന്യൂദല്‍ഹി- പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2021 ജൂണ്‍ 21 നുളള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച നിവേദനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ വിഷയം കൗണ്‍സില്‍ പരിഗണിക്കുമെന്ന അറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചത്. എന്നാല്‍, പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യില്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിവേദനം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
 

Latest News