ലഖ്‌നൗ- സൗദി അറേബ്യയില്‍ നിന്നെത്തിയ സ്വര്‍ണ കടത്ത് സംഘത്തിന്റെ വാഹനം ഹൈവേയില്‍ അതിവേഗതയില്‍ ചെയ്‌സ് ചെയ്ത് യുപി പോലീസ് സാഹസികമായി പിടികൂടി. ഇവരില്‍ നിന്ന് ഒമ്പത് കിലോ ഭാരം വരുന്ന 77 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തു. റിയാദില്‍ നിന്നും ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിങ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ കള്ളക്കടത്ത് സ്വര്‍ണമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് ആണ് അന്വേഷണം നടത്തിയത്. വിമാനത്താവളത്തില്‍ വച്ച് ഇവര്‍ സ്വര്‍ണം മറ്റാളുകള്‍ക്ക് കൈമാറിയെന്നും ഇവര്‍ മുസാഫര്‍നഗര്‍ ഭാഗത്തേക്ക് പോയതായും വിവരം ലഭിച്ചു. തുടര്‍ന്ന് കള്ളക്കടത്തുകാര്‍ പോയ രണ്ട് എസ് യു വികളെ ഡിആര്‍ഐ സംഘം അതിവേഗതയില്‍ പിന്തുടരുകയായിരുന്നു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ഇവരെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തത്. ബെല്‍റ്റിലും അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റ് നിര്‍മിച്ച് അതിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയെ ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സഹായം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്തു.