റിയാദ് - അഴിമതിക്കേസ് ആരോപിക്കപ്പെട്ടതിന്റെ പേരിൽ പൊതുസുരക്ഷാ വകുപ്പ് ഫസ്റ്റ് ഓഫീസർ ലഫ്. ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബിയുടെ സേവനം അവസാനിപ്പിച്ച് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. പൊതു സ്വകാര്യ മേഖലയിൽ നിന്നുള്ള 18 വ്യക്തികളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ കൈകൂലി, വ്യാജരേഖ ചമക്കൽ, അഴിമതി എന്നീ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിന് കൈമാറി.






