റിയാദ്- യു.എ.ഇ അടക്കം മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് നേരത്തെ ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യു.എ.ഇക്കു പുറമെ അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്കാണ് നീക്കിയിരിക്കുന്നത്. ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ഇന്നു രാവിലെ 11 മണി മുതൽ കരാതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാവുന്നതാണ്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്. യു.എ.ഇയിലും അർജന്റീനയിലും ദക്ഷിണാഫ്രിക്കയിലും കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതായി അറിയിച്ച് ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്നു രാജ്യങ്ങളിൽ നിന്നമുള്ളവർക്ക് നേരത്തെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് എടുത്തുകളയാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.






