മിനിബസ് നദിയിലേക്ക് മറിഞ്ഞ്  മഹാരാഷ്ട്രയില്‍ 13 മരണം

കോലാപൂര്‍- മഹാരാഷ്ട്രയിലെ കോലാപൂരില്‍ 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ് പാലത്തില്‍നിന്ന് നിയന്ത്രണം വിട്ട് നദിയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. പാഞ്ചഗംഗ നദിക്കു കുറുകെയുള്ള ശിവാജി പാലത്തില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടടുത്താണ് അപകടമുണ്ടായത്. പൂനെയിലെ ബെല്‍വാഡി സ്വദേശികളാണ് മരിച്ചവര്‍. അപകടത്തിന് ദൃക്സാക്ഷികളായവരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍ രക്ഷാപ്രവര്‍ത്തകരെത്തി.

Latest News