ബി.ജെ.പി എം.എല്‍.എമാര്‍ ക്രിമിനല്‍ കേസ് പ്രതികളല്ലേ; ഉവൈസിയുടെ മറുചോദ്യം

ഹൈദരാബാദ്- ജയിലില്‍ കഴിയുന്ന സമാജ് വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹ് മദും ഭാര്യ ശായിസ്ത പര്‍വീണും എ.ഐ.എം.ഐ.എമ്മില്‍ ചേര്‍ന്നു.
90 കേസുകളില്‍ പ്രതിയായ അതിഖ് അഹ് മദിനെ പാര്‍ട്ടിയില്‍ ചേര്‍ത്തതിനെ മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി ന്യായീകരിച്ചു.
ഉത്തര്‍ പ്രദേശില്‍ 37 ശതമാനം ബി.ജെ.പി എം.എല്‍.എമാരും ക്രമിനല്‍ കേസ് പ്രതികളാണെന്ന് ഉവൈസി പറഞ്ഞു.
ആസന്നമായ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News