13 കാരനും അമ്മയും ഫ്ളാറ്റിനകത്ത് കൊല്ലപ്പെട്ട നിലയില്‍; ട്യൂഷന്‍ മാസ്റ്ററടക്കം ആറു പേര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ 13 വയസ്സുകാരനും അമ്മയും ഫ് ളാറ്റിനകത്ത് കൊല്ലപ്പെട്ട നിലയില്‍. ഫ് ളാറ്റിന്റെ പ്രധാന വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവ് വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയിരുന്ന ട്യൂഷന്‍ മാസ്റ്ററടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തുവെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News