Sorry, you need to enable JavaScript to visit this website.

ദുബായില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്ന് ഒന്നര കിലോ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി- വിദേശത്തുനിന്നെത്തിയ യാത്രക്കാര്‍  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ ഒന്നര കിലോയോളം സ്വര്‍ണം പിടികൂടി.
എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ പട്ടാമ്പി ചുണ്ടാംബറ്റ മഠത്തില്‍പറമ്പില്‍ നസീഫ്,ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ പട്ടാമ്പി കൊടുമുണ്ട വെളുത്തേടത്ത്
മുഹമ്മദ് നഹാസ് എന്നിവരാണ് പിടിയിലായത്.
നസീഫിന്റെ പക്കല്‍ 1075 ഗ്രാം സ്വര്‍ണവും മുഹമ്മദ് നഹാസിന്റെ പക്കല്‍ 366 ഗ്രാം സ്വര്‍ണവുമാണ് ഉണ്ടായിരുന്നത്. നസീഫ് മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു. മുഹമ്മദ് നഹാസ് കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണിലാണ് സ്വര്‍ണം മിശ്രിതരൂപത്തിലാക്കി ഒളിപ്പിച്ചിരുന്നത്. ബാറ്ററി വെക്കുന്ന ഭാഗത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ്
പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗമാണ് വിമാനത്താവളത്തിലെത്തി നസീഫിനെ പിടികൂടിയത്. മുഹമ്മദ് നഹാസിനെ പിടികൂടിയത് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ഇന്റലിജന്‍സ് യൂണിറ്റാണ്. പിടികൂടിയ സ്വര്‍ണത്തിന് 75 ലക്ഷത്തോളം രൂപ വില വരും.

 

Latest News