ദോഹ-കണ്ണൂര്‍ വിമാനം കൊച്ചിയില്‍ അടിയന്തിരമായി ഇറക്കി

നെടുമ്പാശ്ശേരി- യന്ത്രതകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗ് നടത്തി.
ദോഹയില്‍നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ 6.20 നാണ് നെടുമ്പാശ്ശേരിയില്‍ അടിയന്തിര ലാന്റിംഗിന് പൈലറ്റ് അനുമതി തേടിയത്. 56 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇവരെ രാവിലെ 10.30 ഓടെ മറ്റൊരു വിമാനത്തില്‍ കണ്ണൂരിലേക്ക് യാത്രയാക്കി. വിമാനത്തിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം നടന്നുവരികയാണ്‌

 

Latest News