കോയമ്പത്തൂര്‍- ഓടുന്ന കാറില്‍നിന്ന് യുവതിയുടെ അര്‍ധനഗ്ന മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചെന്നിയപാളയത്തിനു സമീപമാണു സംഭവം. പിറകെ വന്ന വാഹനങ്ങള്‍ മൃതദേഹത്തില്‍ കൂടി കയറി ഇറങ്ങി തല ചതരഞ്ഞു.
റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിച്ചുവെന്നാണ് ആദ്യം കരുതിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലര്‍ച്ചെ എസ്‌യുവിയില്‍നിന്ന് വലിച്ചെറിഞ്ഞതാണെന്ന് മനസ്സിലായത്.
യുവതിയെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരകയാണ്. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
പോലീസ് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാര്‍ കണ്ടെത്താനും യുവതിയെ തിരിച്ചറിയാനുമുള്ള അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം അറിയാനാകൂവെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പോലീസ് അറിയിച്ചു.