Sorry, you need to enable JavaScript to visit this website.

കൊലക്കേസ് പ്രതി ജയിലിൽനിന്ന് രക്ഷപ്പെട്ടു

തിരുവനന്തപുരം- കൊലക്കേസ് പ്രതി ജയിലിൽനിന്ന് രക്ഷപ്പെട്ടു. പൂജപ്പുര സെൻട്രൽ ജയിലിൽനിന്നാണ് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത്. തൂത്തുകുടി സ്വദേശി ജാഹിർ ഹുസൈൻ ആണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം പ്രതിയെ കാണാതാവുകയായിരുന്നു. കോവിഡിനെ തുടർന്ന് കൂടുതൽ പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് വളരെ കുറച്ച് പ്രതികൾ മാത്രമാണ് ജയിലിൽ ഉണ്ടായിരുന്നത്. ഇതിനിടെയാണ് പ്രതിയെ കാണാതായത്.
2017 ലാണ് ജാഹിറിനെ തിരുവനന്തപുരത്ത് നടന്ന കൊലപാതക കേസിൽ അറസ്റ്റ് ചെയ്തത്. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപക പരിശോധന നടക്കുകയാണ്. ജില്ലയിലെ മുഴുവൻ സ്‌റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
 

Latest News