പ്രവര്‍ത്തിക്കാത്ത ലിഫ്റ്റ് 24 വര്‍ഷത്തിനു ശേഷം തുറന്നപ്പോള്‍ ഉള്ളില്‍ ഒരാളുടെ അസ്ഥിപഞ്ചരം

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബസ്തി ജില്ലയിലെ ഒരു ആശുപത്രിയില്‍ 24 വര്‍ഷമായി പ്രവര്‍ത്തിക്കാതെ കിടന്ന ലിഫ്റ്റ് അറ്റക്കുറ്റപ്പണിക്കായി തുറന്നപ്പോള്‍ ഉള്ളില്‍ ഒരു പുരുഷന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു. അസ്ഥിപഞ്ചരമായ നിലയിലായിരുന്നു. കൈലിയിലെ ഓപെക് ഹോസ്പിറ്റളില്‍ സെപ്തംബര്‍ ഒന്നിനാണ് ഇതു കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസും ഫോറന്‍സിക് വകുപ്പും. 

500 ബെഡുള്ള ആശുപത്രി 1991ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ്. ഈ ലിഫ്റ്റ് 1997 വരെ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പ്രവര്‍ത്തിക്കാതായി ഉപേക്ഷിച്ചതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 24 വര്‍ഷം മുമ്പ് കാണാതയവരുടെ വിവരങ്ങള്‍ പോലീസ് തേടിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ലിഫ്റ്റിനുള്ളിലെ ആള്‍ മരിച്ചതെന്ന ഒരു സൂചനയുമില്ല. ജില്ലയിലെ 24 പോലീസ് സ്റ്റേഷനുകളില്‍ കാണാതായ ആളുകളുടെ കേസുകള്‍ പരിശോധിച്ച് വരികയാണെന്ന് ജില്ലാ പോലീസ് മേധാവി ദീപേന്ദ്ര നാഥ് ചൗധരി പറഞ്ഞു.
 

Tags

Latest News