രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; യൂത്ത് കോണ്‍ഗ്രസ് പ്രമേയം

ഗോവ- രാഹുല്‍ ഗാന്ധിയെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി പ്രമേയം പാസാക്കി. പ്രമേയത്തിന്റെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബിവി ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രമേയം സംയുക്തമായി പാസാക്കിയതെന്നും ശ്രീനിവാസ് പറഞ്ഞു. പനജിയിലെ ഒരു റിസോര്‍ട്ടില്‍ രണ്ടു ദിവസമായി യൂത്ത് കോണ്‍ഗ്രസ് യോഗം നടന്നുവരികയാണ്. 

2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്തെങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ രാജിവെക്കുകയായിരുന്നു. ഇതോടെ 19 വര്‍ഷം പാര്‍ട്ടിയെ നയിച്ച സോണിയ ഗാന്ധി തന്നെ വീണ്ടും ഇടക്കാല പ്രസിഡന്റായി നിയമിക്കപ്പെട്ടു. ഇപ്പോഴും പാര്‍ട്ടിക്ക് ഒരു മുഴുസമയ ദേശീയ അധ്യക്ഷനില്ല. ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്ന് രാജിക്കത്തില്‍ നേരത്തെ രാഹുല്‍ പറഞ്ഞിരുന്നു.

Latest News