Sorry, you need to enable JavaScript to visit this website.

ബിസിനസ് ക്ലാസില്‍ പ്രാണികള്‍; ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം മാറ്റി

ന്യൂദല്‍ഹി- ദല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പറക്കാനിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ പ്രാണികളെ കണ്ടതിനെ തുടര്‍ന്ന് വിമാനം മാറ്റി. പകരം മറ്റൊരു വിമാനമെത്തിച്ചാണ് യാത്രക്കാരെ കൊണ്ടു പോയത്. ഭൂട്ടാന്‍ രാജാവിന്റെ മകനും കിരീടവകാശിയുമായ ജിഗ്മെ നംഗ്യേല്‍ വാങ്ചുക്കും ഈ വിമാനത്തിലെ യാത്രക്കാരനായിരുന്നു. 

ജൂലൈയില്‍ സൗദി അറേബ്യയിലേക്ക് പറക്കുകയായിരുന്ന ഒരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയിരുന്നു. ഈ വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. കാര്‍ഗോയും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.
 

Latest News