അഴുക്ക് നിറഞ്ഞ സീറ്റ്; സൗദി എയര്‍ലൈന്‍സ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

റിയാദ് - സീറ്റും സീറ്റ്‌ബെല്‍റ്റും വൃത്തിഹീനമായതിന് ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് സ്വദേശി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിച്ചു.
സൗദിയ യാത്രക്കിടെ നേരിട്ട മാനസിക പ്രയാസങ്ങള്‍ക്ക് കമ്പനി കുടുംബത്തിന് കമ്പനി ഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. സീറ്റിലും സീറ്റ്‌ബെല്‍റ്റിലും അഴുക്കുണ്ടായിരുന്നതിനാല്‍ കുടുംബത്തില്‍ പെട്ട ബാലികയുടെ കൈയിലും വസ്ത്രത്തിലും അഴുക്കുപുരളുകയായിരുന്നു. ഇത് ബാലികയുടെ സീറ്റ് മാറ്റാനും യാത്രക്കിടെ ബാലികയെയും സഹോദരിയെയും തമ്മില്‍ വേര്‍പിരിക്കാനും ഇടയാക്കി.
പിതാവില്‍ നിന്ന് അകലെ ഇരിക്കേണ്ടിവന്നതിനാല്‍ ബാലികമാര്‍ക്ക് ഭയവും പ്രയാസവും നേരിടുകയും ഇത് ഇവരുടെ മാതാവിന് മാനസിക പ്രയാസം സൃഷ്ടിക്കുകയും ചെയ്തു.
യാത്രയിലുടനീളം മക്കളെ നിരീക്ഷിക്കേണ്ടിവന്നത് സൗദി പൗരനും മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ഇതുടര്‍ന്നാണ് സൗദിയയില്‍ നിന്ന് നഷ്ടപരിഹാരം തേടി സൗദി പൗരന്‍ നിയമ നടപടി സ്വീകരിച്ചത്. വിചാരണക്കിടെ തങ്ങളുടെ ഭാഗത്തുള്ള വീഴ്ചകളില്‍ സൗദിയ പ്രതിനിധി കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന് കോടതി കണക്കാക്കിയ നഷ്ടപരിഹാരം സൗദിയ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

 

Latest News