പോലീസിന്റെ ആര്‍.എസ്.എസ് ബന്ധം: ആനി രാജയെ പിന്തുണച്ച് ഡി. രാജ

തിരുവനന്തപുരം- കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച ആനി രാജക്ക് പിന്തുണയുമായി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. രാജ്യത്തെവിടെ ആയാലും വീഴ്ച ഉണ്ടായാല്‍ പോലീസ് വിമര്‍ശിക്കപ്പെടണമെന്ന് ഡി രാജ പറഞ്ഞു. കേരളത്തിലായാലും യു.പിയിലായാലും വീഴ്ച സംഭവിച്ചാല്‍ പോലീസ് വിമര്‍ശിക്കപ്പെടണം. അതാണ് പാര്‍ട്ടി നിലപാടെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന പോലീസിനെക്കുറിച്ച് സി.പി.ഐക്ക് പരാതി ഇല്ല എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.
ആനി രാജ പാര്‍ട്ടി നയം ലംഘിച്ചു എന്ന് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുകയും ചെയ്തു. ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ഡി. രാജ വ്യക്തമാക്കിയത്.
ആനി രാജ അങ്ങനെ പറഞ്ഞതിനെക്കുറിച്ച വസ്തുകള്‍ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

 

Latest News