Sorry, you need to enable JavaScript to visit this website.

രാഹുലിനെ ഇരുത്തിയത് ആറാം നിരയില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം നല്‍കിയത് ആറാം നിരയില്‍. നാലാം നിരയില്‍ ഇരിപ്പിടം നിശ്ചയിച്ചത് വിവാദമായതിനിടെയാണ് രാഹുലിന്റെ സീറ്റ് ആറാം നിരയിലേക്ക് പിന്തള്ളപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനൊപ്പം ആറാം നിരയിലാണ് രാഹുല്‍ ഇരുന്നത്്.

സാധാരണ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ രാജ്പഥിന്റെ വശങ്ങളിലൊരുക്കുന്ന വിഐപി ഇരിപ്പിടങ്ങളുടെ മുന്‍ നിരയില്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്ക് സീറ്റ് നല്‍കാറുണ്ട്. മോഡി സര്‍ക്കാരിന്റെ വിലകുറഞ്ഞ  രാഷ്ട്രീയമാണ് ഇവിടെ കണ്ടത്. നാലാം നിരയില്‍ സീറ്റി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷനെ ആറാം നിരയില്‍ ഇരുത്തിയത് കീഴ്‌വഴക്കം തെറ്റിച്ച ധിക്കാരികളായ ഭരണാധികാരികളുടെ മനപ്പൂര്‍വ്വമുള്ള നീക്കമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഭരണഘടനയെ ആഘോഷിക്കലാണ് പരമപ്രധാനം- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ട്വിറ്ററിലൂടെ പ്രതികരിച്ചു.
പൊതുപരിപാടിയില്‍ പിന്‍നിരയില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ് അധ്യക്ഷനെ പരസ്യമായി അവഹേളിക്കാനുള്ള നീക്കമാണിതെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

 

Latest News