നീറ്റ് പരീക്ഷ മാറ്റണമെന്ന ഹരജി തള്ളി, 12 ന് തന്നെ

ന്യൂദല്‍ഹി- മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. നിശ്ചയിച്ച പ്രകാരം ഈ മാസം 12 ന് തന്നെ പരീക്ഷ നടത്താമെന്ന് കോടതി പറഞ്ഞു.
സി.ബി.എസ്്.ഇ കംപാര്‍ട്ട്‌മെന്റ്, പ്രൈവറ്റ് പരീക്ഷകളുടെ ഫലംകൂടി വന്ന ശേഷമുള്ള മറ്റൊരു തീയതിലേക്ക് പരീക്ഷ മാറ്റണമെന്നായിരുന്നു ആവശ്യം. 16 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അപേക്ഷിച്ച നീറ്റ് പരീക്ഷ ഏതാനും വിദ്യാര്‍ഥികള്‍ക്കായി മാറ്റാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ അനിശ്ചിതത്വം വരുത്താന്‍ കോടതി ആഗ്രഹിക്കുന്നില്ല. പരീക്ഷ നിശ്ചയിച്ച തീയതിക്ക് തന്നെ നടക്കട്ടെ- ജസ്റ്റിസ് എ.എം ഖാന്‍വിന്‍കര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.

 

Latest News