Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - തുരുമ്പു പിടിച്ച സ്പൂൺ ഉപയോഗിച്ച് തുരങ്കമുണ്ടാക്കി ജയിൽ ചാടി ഫല്‌സ്തീൻ തടവുകാർ

റിയാദ് - ഹോളിവുഡ് സിനിമകളെ വെല്ലുംവിധം ആറു ഫലസ്തീനി തടവുകാർ ഉത്തര ഇസ്രായിലിൽ കനത്ത സുരക്ഷാ ബന്തവസ്സുള്ള ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ജയിൽ സെല്ലിലെ ടോയ്‌ലെറ്റിൽനിന്ന് നിർമിച്ച തുരങ്കം വഴിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഇസ്രായിലി സൈനിക സർവീസിലെ ഉത്തര കമാണ്ടർ അരിക് യാകോവ് പറഞ്ഞു. പോസ്റ്ററിനു പിന്നിൽ ഒളിപ്പിച്ച, തുരുമ്പു പിടിച്ച സ്പൂൺ ആണ് തുരങ്ക നിർമാണത്തിന് തടവുകാർ ഉപയോഗിച്ചതെന്ന് ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ടവർക്കു വേണ്ടി ഇസ്രായിൽ സൈന്യവും പോലീസും മറ്റു സുരക്ഷാ വകുപ്പുകളും വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഡ്രോണുകളും ഹെലികോപ്റ്ററുകളും പോലീസ് നായ്ക്കളെയും തിരച്ചലിന് ഉപയോഗിക്കുന്നുണ്ട്. 
ഉത്തര ഇസ്രായിലിലെ ഗിൽബോഅ് ജയിലിൽ തുരങ്കം നിർമിച്ചാണ് ഫലസ്തീനി തടവുകാർ രക്ഷപ്പെട്ടത്. ഫതഹിനു കീഴിലെ അൽഅഖ്‌സ മാർട്ടിയേഴ്‌സ് ബ്രിഗേഡ്‌സ് മുൻ കമാണ്ടർ സകരിയ അൽസുബൈദി(46)യാണ് രക്ഷപ്പെട്ട തടവുകാരിൽ ഏറ്റവും പ്രമുഖൻ. ജയിലിനു സമീപത്തെ ജെനിൻ നഗരവാസിയാണ് സകരിയ്യ അൽസുബൈദി. അവശേഷിക്കുന്ന മുനാദിൽ യാഖൂബ് നാഫിഅ് (26), യാഖൂബ് ഖാസിം, യാഖൂബ് മഹ്മദൂദ് ഖാദിരി (49), അയ്ഹം നായിഫ് കമ്മാജി (35), മഹ്മൂദ് അബ്ദുല്ല അർദ (46) എന്നിവർ അൽഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് പ്രവർത്തകരാണ്. സകരിയ്യ അൽസുബൈദി രണ്ടു ഡസൻ കുറ്റകൃത്യങ്ങളിൽ വിചാരണ നേരിട്ടുവരികയായിരുന്നു.

 

ഇസ്രായിലികൾക്കെതിരായ മാരകമായ ആക്രമണങ്ങൾക്ക് മറ്റുള്ളവർ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. 
ദീർഘ കാലമെടുത്ത് നിർമിച്ച തുരങ്കത്തിലൂടെയാണ് തടവുകാർ രക്ഷപ്പെട്ടത്. മാസങ്ങൾ നീണ്ട കഠിന ശ്രമങ്ങളിലൂടെ സെല്ലിലെ ടോയ്‌ലെറ്റിൽ നിന്ന് ജയിൽ മതിൽക്കെട്ടിനു പുറത്തെ റോഡിലേക്കാണ് സംഘം ടണൽ നിർമിച്ചത്. തടവുകാർ രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്ത് ഇസ്രായിൽ സൈന്യം വലിയ തോതിൽ സൈനികരെ വിന്യസിച്ചു. വെസ്റ്റ് ബാങ്കിലും ഗിൽബോഅ് ജയിലിൽ നിന്ന് 14 കിലോമീറ്റർ ദൂരെയുള്ള ജോർദാനിലും തടവുകാർ എത്താതെ തടയുന്നതിന് പ്രദേശത്തെ റോഡുകളെല്ലാം ഇസ്രായിൽ സൈന്യം ബ്ലോക്ക് ചെയ്തിട്ടുണ്ട്. 
രക്ഷപ്പെട്ട തടവുകാരെ കുറിച്ച് പ്രദേശത്തെ കർഷകരാണ് ആദ്യമായി ഇസ്രായിൽ സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ചാണ് സംഘത്തെ കുറിച്ച് കർഷകർ പോലീസിൽ അറിയിച്ചത്. അപ്പോഴേക്കും തടവുകാർ രക്ഷപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടിരുന്നു. അർധ രാത്രിയിൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാർ ഇന്നലെ രാവിലെ നാലു മണിയോടെയാണ് കർഷകരുടെ ശ്രദ്ധയിൽ പെട്ടത്. 
ജയിലിനു സമീപത്തായി, വെസ്റ്റ് ബാങ്ക് അതിർത്തിയിലുള്ള ജെനിൻ നഗരത്തിൽ തടവുകാർ എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇസ്രായിലിലെ ഗലീലി സമുദ്രത്തിനും വെസ്റ്റ് ബാങ്ക് നഗരമായ ജെനിനും ഇടയിലാണ് ഗിൽബോഅ് ജയിൽ. വെസ്റ്റ് ബാങ്ക് അതിർത്തിയിൽ നിന്ന് നാലു കിലോമീറ്റർ ദൂരെയാണ് ജയിൽ. ഗുരുതരമായ ആക്രമണങ്ങൾ അടക്കം ഇസ്രായിലി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന ഫലസ്തീനികളെ പാർപ്പിക്കുന്ന ഇസ്രായിലിലെ ഏറ്റവും ഉയർന്ന സുരക്ഷാ ബന്തവസ്സുള്ള ജയിലുകളിൽ ഒന്നാണിത്.

Latest News