തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു, കോയമ്പത്തൂരില്‍ അതീവ ജാഗ്രത

കോവൈ-തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു. കോയമ്പതത്തൂര്‍ ജില്ലയിലുള്ള ആള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ ജിഎസ് സമീരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്കാണ് രോഗബാധ.  രോഗം പടരാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്നലെ കേരളത്തില്‍ 12 വയസുകാരന്‍ നിപ ബാധിച്ച് മരിച്ചിരുന്നു.

Latest News