Sorry, you need to enable JavaScript to visit this website.

VIDEO മരണത്തിന്റെ മലക്കെന്ന് കരുതി ഭയന്നുവിറച്ചു, വീഡിയോ പ്രചരിക്കുന്നു

റിയാദ്- പി.പി.ഇ കിറ്റ് ധരിച്ച ആശുപത്രി ജീവനക്കാരെ കണ്ട് നിലവിളിക്കുന്ന ഒരു രോഗിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
മരണത്തിന്റെ മലക്കായ അസ്രായിലാണെന്നു കരുതിയാണ് സ്ത്രീ ഭയന്നുവിറച്ചതെന്ന അടിക്കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അലറിവിളിച്ച രോഗിയെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കുന്നതും അതിലെ തമാശ ഓര്‍ത്ത് മറ്റുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ആശുപത്രിയിലുണ്ടായ  യഥാര്‍ഥ സംഭവമാണോ തമാശക്ക് വേണ്ടി ചിത്രീകരിച്ചതാണോ എന്നു വ്യക്തമല്ലെങ്കിലും മരണത്തിന്റെ മലക്കും ഭീതിയും ഉള്‍പ്പെട്ട വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു.

 

Latest News