പഞ്ച്ഷീറില്‍ പാക്കിസ്ഥാന്റെ വ്യോമ സേന ബോംബിട്ടതായി റിപോര്‍ട്ട്

കാബൂള്‍- താലിബാന്‍ മുന്നേറ്റത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്ന നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാന്റെ ശക്തി കേന്ദ്രമായ പഞ്ച്ഷീര്‍ പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ വ്യോമസേന ബോംബാക്രമണം നടത്തിയതായി റിപോര്‍ട്ട്. പാക് വ്യോമസേനയുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി മുന്‍ എംപി സിയ അരിന്‍ജദിനെ ഉദ്ധരിച്ച് ആമജ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രി ഉണ്ടായ താലിബാന്‍-പ്രതിരോധ സേനാ പോരില്‍ പ്രതിരോധ സേന ഉന്നതനും നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് മേധാവി അഹമദ് ഷാ മസൂദിന്റെ വക്താവുമായ ഫഹീം ദാഷ്തിയും പ്രമുഖ മുജാഹിദീന്‍ കമാന്‍ഡറായ ജനറല്‍ സാഹിബ് അബ്ദുല്‍ വദൂദ് സോറും കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം നാഷണനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് സ്ഥിരീകരിച്ചു.

താലിബാന് പാക് സഹായമുള്ളതായി നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐ മേധാവി കഴിഞ്ഞ ദിവസം കാബൂളിലെത്തി താലിബാന്‍ ഉന്നതരെ കണ്ടതായും വാര്‍ത്ത പുറത്തു വന്നിരുന്നു.
 

Latest News